എന്റെ പ്രണയം
ഏതോ നിയോഗംപോലെ കണ്ടുമുട്ടി
പരസ്പരം കുശലം പറഞ്ഞും
പൊട്ടിച്ചിരിച്ചുമെല്ലാം ഏറെയടുത്തു
കൊച്ചുകൊച്ചുതമാശകളും പിണക്കങ്ങളും......
പിന്നീടത് പരാതികളും പരിഭവങ്ങളുമായി
അവനടുത്തില്ലാത്ത ഓരോ നിമിഷവും
ഓരോയുഗങ്ങളായിരുന്നു
ആ ശബ്ദം കേള്ക്കാത്ത നിമിഷങ്ങള്
ഏറെ വേദനാജനകവും...
അപ്പോഴെല്ലാം സ്വയം ചോദിച്ചു
അവന് എനിക്കാരാണ്?
ഒടുവില് രണ്ടുപേരും തനിച്ചായിരുന്ന ഒരു പകല്
അവന് ആദ്യമായി തന്നെ വാരിപ്പുണര്ന്ന ആ നിമിഷം
ഒന്നും പറയാനാവാതെ മൌനമായി നില്ക്കവെ
അവന് തെല്ലു മന്ദസ്മിതത്തോടെ
കണ്ണുകളിലേക്കു ഇമവെട്ടാതെ
ഉറ്റുനോക്കിക്കൊണ്ട് പറഞ്ഞു
ഞാന് നിന്നെ ഇഷ്ടപ്പെടുന്നു
എന്റെ ജീവനേക്കാള് ,
സുന്ദരമായ ഈ ലോകത്തേക്കാള്
ഞാന് നിന്നെ ഇഷ്ടപ്പെടുന്നു
താനറിയാതെ മിഴികള് നിറഞ്ഞു
അപ്പോള് ആ നിമിഷം മനസ്സിലായി
അവന് എനിക്കാരാണെന്ന്..............
പിന്നീടുള്ള ഓരോ ദിവസങ്ങളും എത്ര മനോഹരമായിരുന്നു.
പരസ്പരം കാണാനും സംസാരിക്കാനും
ഒരുപാട് സമയം ചിലവഴിച്ചു....
ഒരുപാട് സ്ഥലങ്ങളില് ഒരുമിച്ചു യാത്ര ചെയ്തു
ഒത്തിരി സ്വപ്നങ്ങളും മോഹങ്ങളും നെയ്തുകൂട്ടി
അവനുമൊത്ത് എത്രയോ സായന്ധനങ്ങള്ക്ക് സാക്ഷിയായി....
അങ്ങനെ എത്രനാള്
ഒരുനാള് അവനുവേണ്ടി വീട്ടുകാര്
മറ്റൊരു പെണ്കുട്ടിയെ ആലോചിച്ചപ്പോള്
മനസ്സ് ഒരുപാട് വേദനിച്ചു...
എന്തു പറയണമെന്നറിയാതെ ,എന്തു ചെയ്യണമെന്നറിയാതെ
ഒറ്റപ്പെട്ട മനസ്സുമായി കണ്ണീര് വാര്ത്തു
തന്റെ മനസ്സിന്റെ വേദന ആരു മനസ്സിലാക്കാന്
അവനുമായി സംസാരിച്ചപ്പോള്
പറഞ്ഞ കാരണം മതമായിരുന്നു...
തമ്മില് ഇഷ്ടപ്പെടുമ്പോള്
രണ്ടു മതമാണെന്നറിയാമായിരുന്നിട്ടും പ്രണയിച്ചു
അപ്പോള് മതം ഒരു പ്രശ്നമായിരുന്നില്ല....
ആ നിമിഷം മതം
തന്റെ ജീവിതത്തെ ഒരു കഴുകനെപ്പോല് വേട്ടയാടി
മതം..ഭ്രാന്തമായ ആ ചിന്തയെ ഒരുപാട് ശപിച്ചു
അവനില്ലാതെ,അവന്റെ സ്വരം കേള്ക്കാതെ
എത്രനാള് എനിക്കു പിടിച്ചുനില്ക്കാനാവും..........
പതിയെ കാര്യങ്ങള് മനസ്സിലാക്കിത്തുടങ്ങി
നഷ്ടങ്ങളെയും വേദനകളെയും മറക്കാന് പഠിച്ചു
പക്ഷേ ‘സ്നേഹം’അത് മറക്കാന് കഴിയില്ലല്ലോ
വീണ്ടും തമ്മില് കണ്ടുമുട്ടി
ആ വിവാഹം അത് വെറുമൊരു
നുണയായിരുന്നെന്നറിഞ്ഞപ്പോള്
ഒരുപാട് സന്തോഷിച്ചു
എങ്കിലും തങ്ങള്ക്കിടയില്
ഒരു അകലം സൃഷ്ടിച്ചു.................
ഇപ്പൊഴും രണ്ടുപേരും സ്നേഹിക്കുന്നു..
സ്നേഹം നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും........
ഒരുപാട് സ്നേഹിക്കുന്നു..........
എങ്കിലും എന്തിനെന്നറിയാതെ...
മനസ്സില് വെറുമൊരു പ്രതീക്ഷ................
സുമിസൌരവ് അമ്പലപ്പറമ്പില്
Not connected : |