പ്രണയത്തിന്റെ ഓര്‍മ്മയ്ക്ക്‌  - പ്രണയകവിതകള്‍

പ്രണയത്തിന്റെ ഓര്‍മ്മയ്ക്ക്‌  

ലക്ഷ്യമില്ലാതെ അകലേക്ക്‌ നടന്നുനീങ്ങുമ്പോള്‍
മനസ്സ് നിറയെ അവളായിരുന്നു.......
അവളുടെ നിഷ്ക്കളങ്കമായ പുഞ്ചിരിയായിരുന്നു...
ഒരു നീണ്ട യാത്രയില്‍ പരസ്പരം കണ്ടുമുട്ടി ...
പലതും സംസാരിക്കുന്നതിനിടയിലെപ്പോഴോ
അവളെ ഇഷ്ടപ്പെടുകയായിരുന്നു...
ഇതുവരെ ആരോടും തോന്നാത്ത ഒരിഷ്ടം
അവളോട്‌ തോന്നി
അവളുടെ ആ പുഞ്ചിരി...
അതായിരുന്നു ഏറെ ആകര്‍ഷിച്ചത്
അതായിരിക്കാം അവളെ ഇഷ്ടപ്പെടാനുള്ള കാരണവും
മനസ്സില്‍ തോന്നിയ ഇഷ്ടം തുറന്നുപറഞ്ഞപ്പോള്‍
അവളിലുണ്ടായ ആ നടുക്കം
ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്ന്നു
ഒടുവില്‍ യാത്രപറഞ്ഞു പിരിയുമ്പോള്‍
മനസ്സ് വല്ലാതെ വേദനിച്ചു.
ഇനി എപ്പോള്‍ എവിടെവച്ച് കണ്ടുമുട്ടും
എന്ന വിഷമത്തിലായിരുന്നു...
ഒടുവില്‍ അതിനു അവള്തന്നെ
വഴി കണ്ടെത്തി...
അവള്‍ ബാഗില്‍ നിന്നും ഒരു തുണ്ട് കടലാസ്സെടുത്ത്
അവളുടെ വിലാസമെഴുതി
തന്റെ നേര്‍ക്ക്‌ നീട്ടി.........
അങ്ങനെ എത്രനാള്‍
ഒടുവില്‍...........
അവള്‍ക്കായി കാത്തുവച്ച പ്രണയം
വേണ്ടെന്നുപറഞ്ഞു അവള്‍ പോയ ആ നിമിഷം
അതാണ് ഏറെ വേദനിപ്പിക്കുന്നത്..
ഇനി ഈ യാത്ര എങ്ങോട്ട്...
അറിയില്ല.....വിജനമായ ഈ വഴിയിലൂടെ
തനിച്ചൊരു യാത്ര.......


up
0
dowm

രചിച്ചത്:സുമിസൌരവ്
തീയതി:02-11-2012 04:55:33 PM
Added by :സുമിസൌരവ്
വീക്ഷണം:311
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :