ഓച്ചിറ പരബ്രഹ്മം
ശ്രീലകമില്ലാത്ത വിഗ്രഹമില്ലാത്ത
ശീവേലിയില്ലാത്ത ക്ഷേത്രം
ശ്രീപരമേശ്വരൻ ആൽത്തറയിൽ വാഴും
മീനാക്ഷിക്കാവുള്ള ക്ഷേത്രം
സാക്ഷാൽ ദക്ഷിണകാശിയാം ക്ഷേത്രം
എന്റെ ഓച്ചിറ പരബ്രഹ്മ ക്ഷേത്രം
വൃശ്ചിക മാസത്തിൽ പന്ത്രണ്ടു വിളക്കിനു
ഉത്സവം നടക്കുന്ന ക്ഷേത്രം
ഗണപതിക്കാവുള്ള ഓണ്ടിക്കാവുള്ള
ഓച്ചിറക്കളിയുള്ള ക്ഷേത്രം
ഭക്തജനങ്ങൾ കുടിൽ കെട്ടി പാർത്തു
ഭജനമിരിക്കുന്ന ക്ഷേത്രം
ചമയങ്ങളണിഞ്ഞ ഋഷഭങ്ങൾ നടക്കുന്ന,
ശരണാലയമായ ക്ഷേത്രം
അകവൂർ ചാത്തന് മാടൻപോത്തായി
ദര്ശനമരുളിയ ക്ഷേത്രം
ഓംകാരമൂർത്തിയാം ഈശ്വരൻ വാഴുന്ന
ഓണാട്ടു ചിറയിലെ ക്ഷേത്രം
പോത്തിൻചിറയുള്ള അയ്യപ്പൻ കോവിലുള്ള
കുത്തുവിളക്കുള്ള ക്ഷേത്രം
എട്ടുകണ്ടത്തിൽ ഉരുളിച്ച നടക്കുന്ന,
ചെളിപ്രസാദമുള്ള ക്ഷേത്രം
Not connected : |