തർപ്പണം
രാജപാതയിൽ ഞാൻ തനിച്ചാവുമ്പോലെ
എങ്കിലും ഏകയാവരുതെന്നോതി അവൻ പിന്നാലെ
വിധിയുടെ നീതിസാരങ്ങൾ തുണ്ടം തുണ്ടമാക്കി
കാറ്റിൽ പറത്തി
പൊട്ടിച്ചെറിയാൻ ചങ്ങലപൂട്ട് മാത്രമല്ല
സംസ്ക്കാരം കുടിച്ചിറങ്ങിയ ചാണക്യസൂത്രങ്ങളും
എങ്കിലും അവന്റെ വെയിൽമറ പറ്റി
ഞാൻ കടലുകൾ താണ്ടും ഒരുനാൾ
ഉടയാത്ത മാംസ പിണ്ടവും പേറി
അന്ന് ഞങ്ങൾക്ക് മുന്നിൽ അതിരുകളില്ലാത്ത
വിനാഴികകൾ പെറ്റു വീഴും
അന്നേരം ഞാൻ എൻ മിഴികൾ കൊട്ടിയടച്ചിടും
പേടിയോ പാപക്കറയോ ഒന്നുമേശാത്ത
ആ ആത്മ നിർവൃതിയിൽ ലയിക്കാൻ
അവൻ ചൂണ്ടിയ കടലിൽ ആത്മാവിനെ മുക്കണം
തിരയെ ഒരു മാത്ര പോലും തീരത്ത്ണയാൻ
അനുവദിക്കാതേ
മുത്തുചിപ്പി പോൽ ആഴങ്ങളിലേക്ക്
ഊളിയിടണം
ആ മണം എന്നെ ഉന്മത്തയാക്കണം
പകുതി വെന്ത മരിച്ചീനിയുടെത് പോൽ
എന്തെല്ലാമോ സൃഷ്ടിച്ചീടണം
എന്നെന്നേയ്ക്കുമായി ആ തർപ്പണ്ത്തിലൂടെ
Not connected : |