എന്തേ ഇവിടാരും മിണ്ടാത്തെ
കണ്ടിട്ടും എന്തേ മിണ്ടാത്തെ.
എന്തേ ഇവിടാരും മിണ്ടാത്തെ
ധന്യമീ പൂവാടിയിൽ
നിത്യ പ്രേമാമയമായി
അനിലനും തഴുകി
പോകവേ സ്വപ്നങ്ങൾ
പോലെ വീണ്ടും നിറയും
ക്യാംപസിൻ വർണ്ണങ്ങളെ.
താലോലിക്കുവാൻ
പറന്നെത്തുക ഇവിടെ
ആ ഓമനക്കിളികളെ
കണ്ടിട്ടും എന്തേ മിണ്ടാത്തെ.
എന്തേ ഇവിടാരും മിണ്ടാത്തെ
കൊത്തിപ്പെറുക്കി പഠിച്ചു
വിത്തുകൾ നട്ടുവളർത്തി
നിത്യവും പൂ ചെടികളെ കരുതിയ
നമ്മൾ ആ അഴകുള്ള കിളികൾ
പലവഴി പറന്നുപോയ കൂട്ടുകാർ.
കണ്ടിട്ടും എന്തേ മിണ്ടാത്തെ.
കാലം വെള്ളവരച്ചുവെങ്കിലും
തൂവലുകൾ കൊഴിഞ്ഞെങ്കിലും
കണ്ടില്ല എന്നുനടിച്ചെങ്കിലും
പൂർണ്ണമായി ഒഴിവാക്കരുതേ
ഈ പൂവാടിയെ ചഞ്ചിതമാക്കിയെഴുതുക
കഥകൾ പറയുക ചലപില പാടുക.
മിണ്ടാതിരിക്കുവാൻ കഴിയുമോ
അലിവുള്ള കിളികളെ
പലവഴി പറന്നുപോയ കൂട്ടുകാർ.
കണ്ടിട്ടും എന്തേ മിണ്ടാത്തെ.
വേദനകൾതൻ നീറുമീവേനൽമാറും
കൈയും മുഖവും കഴുകുക
പ്രാർത്ഥിക്കുക കൂട്ടിൽ ചേക്കേറുക
ചങ്ങാതിമാരെ സന്ധ്യയിൽ ശുഭരാത്രിനേരുക .
പുലരിയിൽ സുപ്രഭാതംനേരുക.
ചിറകുവിരിച്ചുമാനത്തുയരെപ്പറക്കുക...
അഴകുള്ള കിളികളെ അലിവുള്ള കിളികളെ
ഒരുവാക്കെങ്കിലും മിണ്ടിപ്പോവുക.
എന്ന് ഒരു നീലച്ചിറകുള്ള പക്ഷി.
വിനോദ് കുമാർ വി
Not connected : |