മിന്നല്ലേ മിന്നല്ലേ - തത്ത്വചിന്തകവിതകള്‍

മിന്നല്ലേ മിന്നല്ലേ 

മിന്നല്ലേ മാനത്തു നീ ചിരിതൂകി
മിന്നല്ലേ നീ കിലുങ്ങിയാടി
വാനോളം നിറഞ്ഞുനിന്നാടി
ഭൂമിയോളം താന്നിറങ്ങിയാടി .
കരിമേഘങ്ങൾക്കൊപ്പമോടി
വെള്ളിച്ചിലമ്പിൽ തീനാളം പാറി.
ഉറുമിയൂരി ദ്രവ്യക്കൂടങ്ങൾ ഉടച്ചു,
പൊള്ളുംവേനലിൽ ക്ഷീണിതയാം
ക്ഷോണിതൻ വിണ്ടുകീറിയ
ചുണ്ടിലേക്കാവോളം തെളിമുത്തു
കിലുക്കിയെറിഞ്ഞു നൃത്തമാടി.
മിന്നല്ലേ മാനത്തു നീ ചിരിതൂകി
മിന്നല്ലേ മിന്നല്ലേ നീ കിലുങ്ങിയാടി.

കൂടുകളില്ലാത്ത കരിഞ്ഞകൊമ്പുകൾ
മഴവില്ലിൻ നിറമുള്ള പൂക്കൾചൂടി
രോമങ്ങൾപോലെ പുൽനാമ്പുകൾ
ഉയര്‍ന്നെഴുന്നേറ്റു കരഘോഷമേകി
ഉന്മാദാവസ്ഥയിൽ മയിലുകൾ പാറി
മിന്നല്ലേ മാനത്തു ചിരിതൂകിയാടി
മിന്നല്ലേ മിന്നല്ലേ നീ കിലുങ്ങിയാടി.
എൻ ഇടനെഞ്ച്തുടിച്ചു പേടിയാണ്
എങ്കിലുമകലെ നിന്നും കാണുവാൻ
ഇഷ്ടമാണ് നിൻ തുടികൊട്ടും താണ്ഡവം
മിഴിമിന്നവെ മിന്നി നീയാടിമാറി.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:16-04-2020 05:00:18 PM
Added by :Vinodkumarv
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :