ജൂതത്താവളം
കേരളമെന്നതുരുത്തിന്
എല്ലാവരും അവകാശികളായി
ഒഴുകിയെത്തുന്നത്
മറ്റൊരു ജൂതത്താവളം പോലെ.
വരുന്നവരെല്ലാം ഓടിയൊളിച്ചും
ആരോഗ്യപ്രവർത്തകരെ വിരട്ടിയും
പരശുരാമൻ മഴുവെറിഞ്ഞിടത്തു
കൊറോണ പരത്താതിരുന്നെങ്കിൽ.
ഒന്നല്ല, രണ്ടല്ല ഒരുപാടാനുഭവങ്ങൾ
നാട്ടിനെ കണ്ണീരാക്കിയതുമറക്കാതെ.
ഇപ്പോഴും തിരയുന്നു മാന്യന്മാരെ
നിരീക്ഷണത്തിലെത്തിക്കാൻ.
Not connected : |