കുഞ്ഞാണു കൊറോണ  - തത്ത്വചിന്തകവിതകള്‍

കുഞ്ഞാണു കൊറോണ  

കോവിഡ്


വാനരനിൽ നിന്നു വാൽ പോയി ഉയിർകൊണ്ടൊരു ജന്മങ്ങൾ

കാടൂകളിൽ കായ്കനികൾ മാന്തിയും പറിച്ചും വിശപ്പടക്കിയവർ

കാലം പോകെ കല്ലുകളെ കൂർപ്പിച്ച് സഹജീവികളെ വേട്ടയാടി തുടങ്ങിയവർ

കല്ലുകളുരസി തീയുണ്ടാക്കി അവയെ ചുട്ടുതിന്നു വിശപ്പടക്കിയവർ

പരിണാമത്തിൻ പൂർത്തിയിൽ മനുഷ്യനെന്ന പേർ കിട്ടിയ സൃഷ്ടികൾ

പിറന്നലോകത്ത് പെറ്റുപെരുകി ആധിപത്യമുറപ്പിച്ചവർ

ഭൂമിയും സസ്യജീവജാലങ്ങളും തങ്ങൾക്കധീനമാക്കി അഹങ്കരിച്ച് ഉന്മാദിച്ചവർ,

ഭൂമിയും ആകാശവും ജലവും വായുവും അഗ്നിയും തങ്ങൾക്കധീനമെന്നു വിശ്വസിച്ച വിഢ്ഢികൾ

പ്രകൃതിയാണ് തങ്ങൾക്കമ്മയെന്നും സൂര്യനാണ് തങ്ങൾക്കച്ഛനെന്നും തിരിച്ചറിയാതെ പോയവർ

ആ അധിപതികൾ അതിശക്തർ ആർജ്ജിച്ച ശക്തിയെല്ലാം ചോർന്നിതാ നില്ക്കുന്നു

ഒരു കുഞ്ഞണുവിന്റെ മുൻപിൽ വിളറി വിയർത്ത് വിറങ്ങലിച്ച് വിറളി പൂണ്ടു നില്ക്കുന്നു

വംശം നശിക്കുമെന്ന ഭീതിയിൽ അമർന്നു പോയിവർ

ഇനിയെങ്കിലും തിരിച്ചറിയൂ മനുഷ്യാ നീ വെറും മനുഷ്യനാണെന്ന സത്യം.


up
0
dowm

രചിച്ചത്:
തീയതി:20-04-2020 03:12:09 PM
Added by :അനിൽ കുമാർ വാഹിരി
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :