എഴുത്തിന്റെ സത്യം - മലയാളകവിതകള്‍

എഴുത്തിന്റെ സത്യം 

എഴുത്തു വരുമ്പോൾ കുറിച്ചീടേണം
അല്ലെങ്കിൽ വിട്ടു പോയീടും
പിന്നെ കാത്തിരുന്നാൽ കിട്ടുകയില്ല
പിന്നെ ഓർത്തു ദുഖിച്ചിട്ടു കാര്യവുമില്ല
എപ്പോഴും കരുതണം കുറിക്കുവാൻ
ഒരുപിടി കടലാസ്സു കഷണങ്ങൾ
അല്ലെങ്കിൽ ദുഃഖം ഉണ്ടായിടും
പെട്ടെന്ന് വന്നു, പെട്ടെന്ന് പോയിടും
പിന്നെ വരൂമൊരു താളം വേറൊന്നായിടും
പല തവണയായി നേരിട്ടീദുഃഖങ്ങൾ
പലപ്പോഴും കൈവിട്ടുപോയീ
പിന്നെ ഓർത്തു ഓർത്തു ഇരിപ്പായി
ഗുണമില്ലാത് നേരം വെറുതെയായി
സ്വപ്‍നങ്ങൾ പൊലയാണീ തന്തുക്കൾ
വിചാരിച്ചാൽ കിട്ടുകയില്ല
വിചാരിക്കാതെ കിട്ടീടും പൂമഴയായി
ആരണ്യ നാട്ടിലെ കോകുല മേളയിൽ
പൂമഴയായി പൊഴിയ്ക്കും വാക്കുകൾ






up
0
dowm

രചിച്ചത്:നാഷ് തോമസ്
തീയതി:11-05-2020 11:24:44 AM
Added by :nash thomas
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :