ഒരു കുറിപ്പ്
പറഞ്ഞുപോകുമീ വാക്കുകൾ
തെളിവില്ലാ വാക്കുകൾ
മറന്നുപോകും വാക്കുകൾ
കുറിച്ചീടുകിലോ,
കാലം താണ്ടീടും, നമ്മൾ പോയാലും
കളത്തിൽ ഉണ്ടാവും
ഒരു വേള തഴഞ്ഞോരു എഴുത്തുകൾ
പിന്നെ പൊടിതട്ടി വന്നീടും
കാലത്തിന് മാറ്റത്തിൽ
ഗതി മാറ്റം ഉണ്ടായീടും
കവിതയായി പിറന്നാലോ
കിടക്കും അതൊരു അമൂല്യ നിധിയായി
കഥയായി പിറന്നാലോ
കിടക്കും അതൊരു അമൂല്യ വജ്രമായി
കുറിച്ചീടുക മനോരഥം
മനോരമ ആകെട്ടെ നാളെകൾ
Not connected : |