നിഷേധത്തിന്റെ ഉൾവിളി
ഒരിക്കലും കവിതകൾ കുറിക്കാത്തവർ
ആരുമേ കാണുകയില്ല ഈ ഭാരതത്തിൽ
കവിതകൾ ഈ വായുവിന് കണത്തിൽ
കാണാമറയത്തു അംശമായി ഇരിക്കുന്നുവല്ലോ
കൗമാരത്തിൽ കവിതകൾ കുറിക്കാത്തവരായി
കാണാൻ കഴിയുകയില്ല അത് സത്യം
പിന്നെ പണം തേടിപോകുമ്പോൾ
വിട്ടു പോയീടും സുകുമാര കലകളെ
പിന്നെ നിരൂപണം നടത്തി കൊല്ലും
കാല്പനീയ സങ്കൽപ്പങ്ങളെ
കമനീമമായൊരു വിരുതുകളെ
മോഹ ഭംഗത്താൽ വരും
മോശം വാക്കുകൾ ഉയിർ കൊള്ളും
കാര്യം നിസ്സാരം നഷ്ട സ്വപ്നങ്ങളിൽനിന്നും
വെറുമൊരു മനസ്സിന്റെ ഉൾക്കുത്തല്ലല്ലേ
Not connected : |