ഓര്‍മ്മയെ മറക്കുമ്പോള്‍ ..........
തീഷ്ണമായ ഓര്‍മ്മയാണ്
മറക്കേണ്ടത്
ബോധത്തിന്റെ വലകണ്ണികളില്‍
പായല്‍ പിടിച്ച ഭാഗത്തോഴികെ
പരല്‍ ചെതുമ്പല്‍ പോലെ ഓര്മ്മ തിളങ്ങുന്നുണ്ട്
പേരു ഞാനിന്നു മറന്നു
നനഞ്ഞ മറവിയെ ആണ് ഓര്‍ക്കേണ്ടത്
ലഹരിയുടെ ബാധ സിരകളിലഴുംപോള്‍
ഓട്ടുരുളിയില്‍ നിന്ന് നിന്നു ഒഴുകിപ്പരന്ന ചോപ്പിനെ പോലെ
മറവി മങ്ങുന്നുണ്ട്
പക്ഷെ എന്റെ മറന്നു പോയ പിറന്നാള്‍ ഞാന്‍ ഓര്‍ത്തെടുത്തു
ജ്വര ബാധിതനായി , ഒര്മയോടും മറവിയോടും ഞാന്‍ സുല്ലിടുന്നു
തിരികെ എന്ടെ പുക്കിള്‍ കുഴിച്ചിട്ട മറന്ന സ്ഥലം ഓര്‍മ്മിക്കുവാന്‍
മറവിയെ കൂട്ട് പിടിക്കുന്നു :
കാരണം ഓര്‍മ്മയും മറവിയും ഉടപ്പിറന്നവരാണ്
Not connected : |