സന്ധി  - തത്ത്വചിന്തകവിതകള്‍

സന്ധി  

ലക്ഷങ്ങൾ മരിച്ചെങ്കിലും
ലക്ഷങ്ങൾ അതിജീവിച്ചു
അതിജീവിക്കാൻ ഭൂമിയും
പ്രകൃതിയുടെ ദയയിൽ.

സ്വയമൊരു പിന്മാറ്റത്തിൽ
പ്രതിവിധിയുമായെത്തും
മനുഷ്യനും മൃഗങ്ങളും
സന്ധിയിലെത്തിയപോലെ.

മാസങ്ങളെടുത്താലും
മനുഷ്യനുറപ്പിക്കാം
ഭൂമിയുടെ വാഗ്ദാനം
കുറെനാളുകൾ കൂടി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-06-2020 10:18:29 AM
Added by :Mohanpillai
വീക്ഷണം:14
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :