puthu mazha - തത്ത്വചിന്തകവിതകള്‍

puthu mazha 

പുതുമഴ

കറുത്തിരുണ്ട് നീ ഉരുണ്ടു കൂടി
മാനമതിൽ ഈ നേരത്തു
തെളിഞ്ഞു നിന്നാ ചന്ദ്രനെയങ്ങു
മറച്ചു വെച്ചു നിൻ കാർമുകിലാൽ

വീശി യടിക്കും കാറ്റിൻ തേരിൽ
മിന്നലുകൾ തൻ അകമ്പടിയായി
ഞെട്ടിപ്പിക്കും ശബ്ദത്തോടെ
പെയ്തിറങ്ങി നീ പേമാരിയായീ

തുള്ളികളെല്ലാം ഒപ്പിയെടുത്തു
പുതുമഴ തന്നുടെ ഗന്ധവുമായീ
പച്ച പട്ടു പുതച്ചവൾ ധരത്രി
നിൽപ്പൂ നമ്ര മുഖി യായീ

തൊടികൾ തോറുംചാഞ്ചാണ്ടുന്നു
ലത താരുക്കൾ നിൻ വരവിൽ
ചെറു കുളമതിലെ തവളകൾ നിന്നെ
മാടി വിളിപ്പൂ വീണ്ടു വീണ്ടും

ചെറു പുഴകൾ ചാലുകൾ നിറഞ്ഞു കവിഞ്ഞു
പുതുമഴ തന്നുടെ വരവോടെ
ഏറെ പെരുകിയ ചെറു മീനുകളെ
വലയിൽ പേറി പയ്യന്മാരും

പുഴയിൽ ചാടി നീന്തി തുടയ്ക്കാൻ
പയ്യൻ അവനും മോഹം കൂടി
പുഞ്ചിരി തൂകി പുതു മഴ അങ്ങനെ
ചന്നം പിന്നം ചാറി നിന്നൂ

തെരു തരെ അങ്ങനെ പെയ്തിറങ്ങി നീ
വെള്ളകെട്ടു ഉണ്ടാക്കല്ലേ
ഒരു പ്രെളയം കൂടി താങ്ങാൻ
പാങ്ങിലെങ്ങൾക്കീ കാലത്തു

കാലമിതു മോശം ഇന്നിവിടെ
കൊറോണ എന്ന വൈറസ്‌നാൽ
പുഞ്ചിരി പോലും മാഞ്ഞിന്നിവിടെ
നിർബന്ധം മുഖാവരണം

മഹാമാരി തൻ നടുവിൽ ഞങ്ങൾ
അതിജീവനത്തിന് പാതയിൽ ഇന്ന്
ബന്ധനമില്ലാ നാളേക്കായീ
ആശിക്കുന്നുണ്ട് ഏറെ ഞങ്ങൾ……


up
0
dowm

രചിച്ചത്:sheeba varghese
തീയതി:10-07-2020 02:39:20 PM
Added by :sheebamariam
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :