കവനഭംഗി.... - ഇതരഎഴുത്തുകള്‍

കവനഭംഗി.... 

കവനഭംഗിയിലരങ്ങിലാടി വരും
തരുണിയാമെന്റെ കവിതകൾ
ശുഭനഋതിയിലഴകു ചേർക്കുവാൻ
ചിരാതുമായിളം കൈകളിൽ

ചിത്രചേലകൾ ഞൊറിവുചാർത്തിയ
ചന്ദനത്തനു വടിവുകൾ
ലയനവീചിയിൽ താളമോടിന്നു
നൃത്തമാടുന്നു ലാസ്യമായ്

മുകുന്ദമാറിലമർന്നു ചേരുമീ
ഗോപനാംഗിയാം ശ്രീലപോൽ
ഹൃദിയിലേഴുവർണ പീലിനീർത്തുമീ
കൊഞ്ചലോടെയാ കൊലുസ്സുകൾ

കമലമുദ്രകൾ മൊട്ടിടുന്നൊരീ
അനഘസുന്ദരിതന്നംഗുലീകളിൽ
ഇതൾവിരിഞ്ഞൊരാ വരികളൊക്കെയും
കോർത്തുചാർത്തിയെൻ കവിതയിൽ...


up
0
dowm

രചിച്ചത്:സജിത്
തീയതി:11-07-2020 02:21:16 PM
Added by :Soumya
വീക്ഷണം:105
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :