ഉണ്ടിവിടെ ഈ കുഞാങ്ങള.
ഉണ്ടിവിടെ ഈ കുഞാങ്ങള.
ആ കുഞ്ഞുപെങ്ങളും
ആങ്ങളചെക്കനും.
ലോകത്തിൻ നെറുകയിൽ
അനുപമസ്നേഹത്തിൻ താരങ്ങൾ
പുരയിടത്തിൽ പാറി പറക്കുന്ന
ആ രണ്ട് മാടപ്പിറാവുകൾ
ആ കുഞ്ഞുപെങ്ങളും
ആങ്ങളചെക്കനും.
എന്നും കളിചിരി തീർക്കുമ്പോൾ
ചിറകുവീശി പാടത്തും
പറമ്പിലും പാറിടുമ്പോൾ
ചിരിയലകൾ കേട്ടൊന്നെത്തിയവിടെ
ഒരു വേട്ടനായ് അവൻറെ
കണ്ണുകൾ പതിഞ്ഞൊരാ
കുഞ്ഞു മേനിയിൽ.
കുഞ്ഞുപെങ്ങൾ തൻ
കൈകളിൽ കടിച്ചുവലിക്കവേ
പേടിച്ചോടാതെ പരുന്തായി
പുലിയായി പൊരുതിയാ ആങ്ങള.
മുറിവേറ്റുവീണെങ്കിലും
മുഖം വിരൂപമായെങ്കിലും
രക്ഷിച്ചു കുഞ്ഞുപെങ്ങളെ
കാണാം ആ ഹൃദയത്തിൻ
സ്നേഹപുഞ്ചിരി ലോകമാകെ .
ഉണ്ടിവിടെ പള്ളിക്കുടത്തിന്
ഗ്രൗണ്ടിലും പള്ളികൾ തൻ
പറമ്പിലും കുഞ്ഞുപെങ്ങളെ
കടിച്ചുപറിക്കാൻ തഞ്ചത്തിൽ
ഒളിഞ്ഞിരിക്കും ചെന്നായ്ക്കൾ
ഇനിയും ഒത്തിരി ...
നിത്യം ചുവക്കുന്നു നോക്കുന്നു
സൂര്യനെ പോലെ ഈ മുഖം ,
നിങ്ങൾ തൻ കൂർത്തപല്ലുകൾ
നായ്ക്കളെ കടിച്ചുമുറിച്ചിരിക്കാം
കുഞ്ഞെല്ലുകൾ മാംസങ്ങൾ
എങ്കിലും വരുംദിനങ്ങളിൽ
നിങ്ങൾ ഓർക്കുക ധീരനായി
ഉണ്ടിവിടെ ഈ കുഞാങ്ങള.
Vinod Kumar V
Not connected : |