പ്രേമ ഭ്രാന്തി ..രാധ
പ്രേമ ഭ്രാന്തി ..രാധ
കളിത്തോഴി രാധ
പ്രണയ മയീ രാധ
സാധുവാണീ മുകുന്ദ
പ്രസന്ന സുന്ദര
പ്രാത ...കാലെ
തേടി നടന്നൂ രാധ
കാളിന്ദി കരയിൽ
തേടി നടന്നൂ രാധ
പ്രേമ മയീ ..രാധ
വിരഹാർദ്ദയായ്
നടന്നകന്ന രാധ
മുരളീ നാദം കേട്ട്
തിരികെ ഓടി രാധ
നിന്നെ തിരഞ്ഞ്
തിരികെ ഓടി മുകുന്ദ
ചാരത്തണഞ്ഞ രാധ
ഉരിയാടിയില്ല രാധ
പ്രണയ മയീ രാധ
മുരളീ ഗാനത്തിൽ
മതിമറന്നു രാധ
ചുവടു വച്ചീ രാധ
നൃത്തമാടി രാധ
നീല മേഘത്തിലെ
മയഴവില്ലു പോലെ
മയിൽ പീലി ആകാൻ
കൊതിച്ചു ...രാധ
പ്രേമ ഭ്രാന്തി ...രാധ
കളിത്തോഴി രാധാ
Not connected : |