കർക്കിടകരാവിൽ കണ്ട സ്വപ്നം
കർക്കിടകരാവിൽ കണ്ട സ്വപ്നം
ബലിയർപ്പിക്കുവാൻ കഴിയാത്ത
കർക്കിടകരാവിൽ കണ്ടു
ഞാനുമൊരു ദുഃസ്വപ്‌നം
ശ്രാദ്ധം ഒരുക്കിയിലയിൽ വെച്ചു
എള്ളും അരിയും വെച്ചു ഭജിച്ചു.
ദർഫപുല്ലാൽ തീർത്ത
മോതിരവുമണിഞ്ഞു നമിച്ചു
മനസിൽ ചില രൂപങ്ങൾ
ഓർത്തു അവരുടെ നാളുകൾ
കൈകൊട്ടി വിളിക്കവെ
അവിടിവിടെ പിണങ്ങിയിരുന്നു
നോക്കുന്നു കാക്കകൾ
ബലിതർപ്പണം ചെയ്യുവാൻ
വിങ്ങി വിങ്ങി ചെന്നു പുഴയിലേക്കു
കുത്തിയൊലിച്ചു വരുന്ന പുഴയിൽ
ചെളികലങ്ങി ചോര ചിതറുന്നു
മുങ്ങുന്നവർ താന്നുപോകുന്നപോലെ
കാലുകളിൽ ആരോ പിടിച്ചു
കൈകളിലും ആരോ പിടിച്ചു
പുളയുന്നു ഞാനും ആത്മാക്കൾ പൊട്ടിചിരിച്ചു
എന്നെ ഉയർത്തണോ മുക്കി താഴ്ത്തണോ
അപമൃതുയേറ്റവർ തൻ ആരവങ്ങൾ
അലറിപ്പറയുന്നു സ്വർഗ്ഗവാതിലുകൾ
തുറക്കവേണ്ട ആ ആത്മാക്കൾ
കിളികളായി ചിലച്ചു സ്വപ്നങ്ങളിൽ
പോലും പേടിപ്പിച്ചു ആരവർ അവരുടെ
മുഖങ്ങൾ തിരഞ്ഞു ഞാൻ എഴുന്നേറ്റു
പത്രത്താളുകളിൽ നിന്നും മനസ്സിൽ
പതിഞ്ഞ കുഞ്ഞുരൂപങ്ങൾ
കണ്ണീരൊലിപ്പിച്ചു ആ ആത്മാക്കൾ.
Vinod kumar V
Not connected : |