ഗ്രാമം .
ഇല്ലിക്കുടിലിലും ദീപം തെളിച്ച്
അന്തിക്കിരുളിലും നാമം ജപിച്ച്
കരികൂട്ടി തറയിലും മെഴുകിക്കറുപ്പിച്ച്
ഉറികളിൽ സ്വപ്നങ്ങളമ്പേയടച്ച്
താഴത്തുതഴമ്പായ നീർത്തിവിരിച്ച്
ഉറങ്ങിയുണർന്നവളാണെന്റെ ഗ്രാമം ...
പായാരവാക്കിലെ പതിരുകളൊക്കെയും
വായാടിപ്പെണ്ണുങ്ങൾ മുറങ്ങളിൽപേറ്റുന്ന
പൈതലിൻ പൂമെയ്യിലെണ്ണ തൊടുവിച്ച്
പാളയിൽ പതിവായി നീരാട്ടൊരുക്കുന്ന
കൺമഷിച്ചാന്തിനാൽ അണിയിച്ചൊരുക്കി
പാദങ്ങളിടറാതെ നടത്തിച്ച ഗ്രാമം....
ഓർമ്മയിൽ നിൻഭംഗി മായാതെമങ്ങാതെ
മുത്തശ്ശിക്കഥയിലെ നായികപോലെ
പൊന്നിൻ കസവാട ഞൊറിയിട്ടുടുത്തും
പുലരിക്കതിരിലോ കുങ്കുമമിട്ട്
തുളസീദളങ്ങളും ചൂടുന്ന പെണ്ണ് ....
തേടിത്തിരഞ്ഞു ഞാനിടവഴി-
കളിലൊക്കെയും,,നീയില്ല; നിന്നുടെ
കാച്ചെണ്ണമണമുള്ള കാർകൂന്തലേകിയ
എണ്ണമെഴുക്കിന്റെയടയാളം മാത്രം...!
Not connected : |