നിസ്വാർത്ഥം
ഉത്തുംഗ ചില്ലയിൽ ജനിച്ച്
കാറ്റിൽ ഉലഞ്ഞാടി നിന്ന്
മനം കവരും വർണ്ണ ചിത്രം
എഴുതി നീ എൻ മനസ്സിൽ
മദമിളകി പറക്കും വണ്ടിന്
മധു പകർന്ന് മത്തനാക്കി
മലരേ നിന്റെ സൗരഭ്യവും
മറ്റുള്ളവർക്കായി പരത്തി
ഇതളറ്റ് ഇഹലോകവാസം
വെടിയുമ്പോഴും എനിക്ക്
കനിതന്ന് സായൂജ്യമടഞ്ഞു
എനിക്കായ് നീ നിസ്വാർത്ഥം
Not connected : |