വലിയ പെരുന്നാള് അടുക്കുമ്പോൾ,
ഞാൻ എന്റെ ദേഹം
മണ്ണിൽ വിതച്ചു.
ഒരു വിത്തു മുളപ്പൊട്ടി.
എന്റെ കിനാവുകളിൽ,
വളർന്ന ചെടിക്കും
വിരിഞ്ഞ പൂവിനും പറയാൻ
ഒരേയൊരു കഥയേ ഉണ്ടായിരുന്നുള്ളൂ...
കാറ്റു പോലും കാണാത്ത..
കടലു പോലും കേൾക്കാത്ത..
ഒരു ഹൂറിയുടെ കഥ.
അവളെ തിരഞ്ഞിറങ്ങിയ പൂക്കൾ,
തിരികെ വന്നതില്ല.
എന്റെ ശരീരം
അഴുകി തുടങ്ങിയിരിക്കുന്നു.
ആത്മാവിന് പോടു പിടിച്ചിരിക്കുന്നു.
കാറ്റു പോലും കാണാത്ത ആ മുഖവും,
കടലു പോലും കേൾക്കാത്ത ആ സ്വരവും,
തേടി,
തേടി, തേടി, തേടി.....,
ഞാൻ വൃദ്ധനായി.
ശയ്യയ്യിലായി..
ശവമഞ്ചത്തിലായി..
മണ്ണായി.
പൂവായി..
പൂവിലെ ഇതളായ്...
ആ ഇതളിൽ,
ഒരല്പം ജീവിതം ഇനിയും ബാക്കിയുണ്ട്.
എന്തിന്?
നിന്റെ അള്ളാഹു,
നിന്നെപ്പോലെ തന്നെ വാശിയുള്ളവനാണോ?
Not connected : |