മരണം 🥀
അവൻ വരുന്നു
മഹിഷിതൻ പുറത്തേറി
കറുപ്പ് വസ്ത്രമാണിഞ്
പിതൃപതി..
എൻ കടമകൾ തീർന്നുവെന്ന
വാർത്തയുമായി..!!
പോകുവാൻ സമയമായി
വിണ്ണിലെ താരകങ്ങൾ
എനിക്കായ് കാത്തുനിൽക്കുന്നു
ഭൂമിയെ നോക്കി പുഞ്ചിരി തൂകുവാൻ..!!
പുഴുവരിച്ചയെൻ ജീവിതത്തിലെ
നിൻ സ്‌മൃതികളുമായ്
ഞാനീമണ്ണിൽ ഒരുപിടിച്ചരമാകും നേരം
നിന്റെ കണ്ണുനീർ പൊഴിയരുത്
എൻ ഓർമ്മകൾ നിന്നിൽ-
അലിഞ്ഞുചേരരുത്..
നിൻ ദുഃഖം എൻ യാത്രയ്ക്ക്
തടസ്സമാകരുത്...!!
മരണം എന്നെ പുൽകുന്നനേരം
നിൻ ഓർമകളും പേറി
എനിക്കാസ്വർഗ്ഗത്തിൽ
അതിഥിയാകണം..
ഒരു നനുത്ത കുളികാറ്റായ്
നീ പോലുമറിയാതെ
നിന്നെ വാരിപ്പുണരേണം..
നീ മറന്ന നിന്റെ ഓർമകളിലെ
പവിഴമാകണം.. !!
അനന്തൻ 🍂
Not connected : |