എൻറെ മഴപെണ്ണ്  - തത്ത്വചിന്തകവിതകള്‍

എൻറെ മഴപെണ്ണ്  

എൻറെ മഴപെണ്ണ്
മഴപെണ്ണേ നിന്നെ കാണാൻ
തേൻമാവിൻചോട്ടിൽ ചെന്നു
അനുരാഗമോടെ കുശലം ചൊല്ലാ൦
തനിയെ ഞാൻ എന്നും കാത്തുനിന്നു

ഊടുവഴികളിൽ സുലഭം സുന്ദരം
ആടും വർണ്ണപ്പൂങ്കുലകൾ നിൻ
ഘനശ്യാമകൂന്തൽ തട്ടിതുള്ളുന്നു
ചുവടുകൾവെച്ചോടുമ്പോൾ വീഴുന്നു.

മേഘധ്വനി മേലെ കേട്ടുഞാൻ
നിൻ മുഖത്തു മിന്നൽ പുഞ്ചിരി
കണ്ടു ഇന്ദ്രധനുസിന് ചേലയുടുത്തു
പച്ചിലയാട്ടി നനഞ്ഞരികെവന്നപ്പോൾ


കാറ്റിൽ വീണൊരു തേൻമാമ്പഴ൦ ,ഞാൻ
ഓടിചെന്ന് ചുണ്ടോടുചേർക്കുമ്പോൾ
രോമാഞ്ചമേകി മഴപെണ്ണേ നീ എനിക്കു
മുത്തമേകി ചുണ്ടുകളിൽ അലിയുന്നു.

Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:03-08-2020 05:55:30 PM
Added by :Vinodkumarv
വീക്ഷണം:107
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :