ഉത്തരമില്ലാത്ത പ്രാർത്ഥനകൾ
തൂവുന്നു, ചാറ്റൽ ചില്ലുകൾ മേഘം
ദേഹത്തിൽ നോവും മായയായ്,
തൂകുന്നു നിങ്ങൾ കണ്ണീരും പൂവും
ദേഷ്യങ്ങൾ എല്ലാം ധൂളിയായ്..
ഉരുകുന്നു കാറ്റിൽ മെഴുകുനാളങ്ങൾ
ഉടലെന്തേ കുഴിയിൽ മറയുന്നു.
മൂന്നാം നാൾ യാത്ര ചെയ്യേണ്ടൂ, താനെ,
കർത്താവ്വേ, ദേഹം ബാക്കിയായ്
ഈറൻ തേടുന്ന വാകവേരുകൾ
ഹൃദയത്തിൽ ആഴ്ന്നിറങ്ങുമ്പോൾ
ദേഹപാളി മുഷിഞ്ഞു ജൈവമായ്
പ്രാണികൾ എന്നെയുണ്ണുമ്പോൾ
ആറടിക്കുണ്ടിൽ അന്യനാകുന്നു
ആശകൾ മണ്ണിൽ ചേരുന്നു.
എല്ലും നഖവും മുറിച്ചു മാറ്റുമ്പോൾ
കർത്താവേ, ചാരെയുണ്ടാകണേ...
നൊന്തു പിടഞ്ഞൊരെൻ അമ്മയെ
തൊട്ട് പുൽകുവാൻ ഞാൻ ശ്രമിക്കുന്നു.
കണ്ണിലിമ്പം നിറച്ച സോദരേ,
കാണുവാൻ ഞാൻ പിടയുന്നു.
കാണ്ണുന്നില്ലവർ, കേൾക്കുന്നില്ലെന്നെ-
മാനങ്ങൾ പാടെ മാറിയോ?
ആശിപ്പൂ, അമ്മത്തോണിയിൽ ചായാൻ
കർത്താവ്വേ, കൈയൊഴിഞ്ഞുവ്വോ?
രാത്രിമഴ,
Not connected : |