മാറി നിൽക്കെൻ്റെ പ്രണയമേ....
മാറി നിൽമാറി നിൽക്കെൻ്റെ പ്രണയമേ ...
മോക്ഷവാതിക്കരികെ ഞാൻ ...
മാറോടണക്കുവാൻ കൊതിയുണ്ട്..
കൈയ്യിലെരിയുന്ന പുകനാളം കൂട്ടിനുണ്ട്..
കനലെരിയുന്നതുള്ളിലാണെങ്കിലും ...
നിൻ കരുണതൻ കുളിർ കൂട്ടിനുണ്ട്.
മറയുന്ന ബോധത്തിലെപ്പഴും ..
ഓർക്കുന്ന സ്മരണകൾ കൂട്ടി വയ്ക്കും..
കാലം കടന്നാലും ചായം നിറ ച്ചൊരി-
സ്മരണകൾ നിറഞ്ഞു നിൽക്കും.
മാറി നിൽക്കെൻ്റെ പ്രണയമേ ...
കരളിൽ പതിഞ്ഞൊരു കനൽ മുകിലിനായ്
ഞാനെൻ ഉയിർ നൽകിടുമ്പോൾ ...
കൗമാര രാവിൽ നിറഞ്ഞൊരി പ്രണയമേ ....
കലയാണു വലുതെന്നതോതിയ കാലവും....
കരളാണു വലുതെന്നതോതിയ കാലവും....
കടലിനായിന്ന് കാതോർത്തിടുന്നു…..
കനലെരിയുന്ന പ്രണയമേ നിൻ
കാൽക്കെലെരിയുവാൻ ഞാനുമുണ്ട്..
മാറി നിൽമാറി നിൽക്കെൻ്റെ പ്രണയമേ ...
മോക്ഷവാതിക്കരികെ ഞാൻ ......
Not connected : |