സഹ്യന്റെ പൂവ്
അന്നൊരാഗസ്റ്റിൻ പുലരിയിൽ,
മഞ്ഞുപാളിപോലേകാന്ത സഞ്ചാരിയായ്,
സഹ്യന്റെ പാതിയാം മൂന്നാറിൻ മുകളിലൂടലഞ്ഞു ചുറ്റി,
താഴ് വാരങ്ങൾക്കും മലകൾക്കും മീതേ പരന്നൊഴുകി,
ചന്ദ്രിക മൂടിയ മഞ്ഞിൻ പുതപ്പിനെ കതിരോൻ മെല്ലെ തഴുകി മാറ്റവേ
കണ്ടു , ഞാനൊരത്ഭുത കാഴ്ച യെന്തങ്ങാർത്തുല്ലസിച്ചു കാറ്റിൻമർമരത്തോടൊത്തു നൃത്തമാടി,
തിങ്ങി നിറഞ്ഞു തുളുമ്പി നിൽക്കും നീലക്കുറിഞ്ഞി,
നീല വർണം ചാർത്തിയ പുഷ്പ ജാലം
ഉയർന്നും താഴ്ന്നും ഏഴുസാഗര സീമകൾ തൻ മണൽ തരികൾപോലനന്തം
പച്ച വിരിയിട്ട മലകൾക്കു മേൽ,
എണ്ണിയാലൊടുങ്ങാത്ത നിര നീളെയുണ്ട് നീലക്കടൽ പോൽ, ആയിരക്കണക്കെ പൂക്കൾകണ്ടൊറ്റ നോട്ടത്തിലാ പുഷ്പങ്ങളുൻമാദ നർത്തനത്തിൽ
മൊട്ടിൻ മുനമ്പിലൂടൂറിയെത്തും ജീവാമൃതുപോലെ,
ഒഴുകിടുമാ കുണ്ടലപ്പുഴതൻ തടാക തരംഗങ്ങളെ ലജ്ജിപ്പിക്കുമല്ലീ പ്പൂക്കൾ തൻ നൃത്ത ലാസ്യം
നീല വസന്തം പൂത്തിറങ്ങി നർത്തനമാടിയ സുന്ദരമാം കാഴ്ച
ഉന്മാദ നർത്തനത്തിലാഹ്ലാദ ചിത്തനായ് ചുറ്റിത്തിരിയവേ,
കണ്ടു ഞാനൊരത്ഭുത കാഴ്ചയങ്ങുൾകടൽ പരപ്പിലൂടെ നീന്തിത്തുടിക്കും മത്സ്യങ്ങളേപ്പോൽ,
ഒഴുകിടുമാ നീലക്കടലിൽ വരയാടിൻ കൂട്ടങ്ങളെ
കുറിഞ്ഞിപ്പൂവുതൻ കാമുകരല്ലോ അവർ
നീലഗിരിയുടെ താഴ് വാരങ്ങളിൽ വിശ്രമിക്കവേ, കണ്ടു ഞാനിളം തെന്നലോടൊത്തുന്മാദ നൃത്തമാടും നീലപ്പൂവുകളും വരയാടിൻ കൂട്ടങ്ങളും,
ഇല്ല, ഇനി പന്ത്രണ്ടു കൊല്ലങ്ങൾക്കിപ്പുറമില്ല യീ നയന മനോഹര സുന്ദരമാം കാഴ്ച
Not connected : |