ഒരു സ്ലേറ്റ് പറയുന്നു
ഒരു സ്ലേറ്റ് പറയുന്നു
ഒരു തടി ഫ്രേമിനുള്ളിൽ
പൊട്ടാത്ത ഒരു കല്ലായിരുന്നു
എന്റെ ഹൃദയം .
ആ കുഞ്ഞുവിരലുകൾ
അക്ഷരങ്ങൾ അക്കങ്ങൾ
കുത്തിക്കുറിക്കുമ്പോൾ
കോരിത്തരിച്ചിരുന്നു
എന്റെ മനസ്സും .
മടിയിൽവെച്ചു താലോലിച്ചു
പറഞ്ഞു പഠിക്കുമ്പോൾ
സ്വപ്‌നലോകം കണ്ടിരുന്നു
എന്റെ മിഴികൾ.
സ്ലേറ്റ് ഇന്ന് വിങ്ങിപ്പൊട്ടുന്നു.
എവിടെ വർണ്ണക്കുടകൾ
എവിടെ ആരവങ്ങൾ
എല്ലാം സ്‌ക്രീനിലാടുന്നു.
ടാബും മൊബൈലും ചിരിക്കുന്നു
മഷിത്തണ്ടുകൾ നിറയും
ഇടവഴികളിൽ വന്നാൽ
സ്‌ക്രീനിൽ എന്നെയും
കാണിക്കണേ വിങ്ങി
പൊട്ടിയ ഹൃദയവുമായി
ഒരു സ്ലേറ്റ് കിടപ്പുണ്ട് .
Vinod kumar V
Not connected : |