ആത്മമിത്ര  - മലയാളകവിതകള്‍

ആത്മമിത്ര  

ആത്മമിത്ര

എൻ ആത്മാവിൻ തണൽ വൃക്ഷമേ
ഹൃദയങ്ങൾക്കു നൽ സുഗന്ധമേ
മനസ്സുകളെ കോർക്കുന്ന കണ്ണി നീയേ
മനസ്സുകളുടെ പഠന കളരിയെ

എന്നിലെ എന്നേ ചൂണ്ടിക്കാട്ടിയ
എൻ ആത്മമിത്രമായ *ആത്മമിത്ര*
എന്റെ ആത്മാവിൽ പ്രകാശമേ,
നിരുപാധിക സ്നേഹവും വിശ്വാസവും വിശ്വസ്ഥതയും പാലിക്കുമീ ആലയം

സത്യസന്തതയും ഔധാര്യവും,
വൈകാരിക സ്ഥിരതയും ക്ഷമതയും ഉള്ളവൾ നീയേ
രഹസ്യാത്മകവും നിശ്ചയdhardyaവും,
സ്വയം പരിപാലനയും പ്രതിബദ്ധതയും കാത്ത് സൂക്ഷിക്കുന്നവൾ നീയേ,

എന്നിലെ എന്നേ മനസ്സിൽ ആക്കി,
വിലയിരുത്തി, ഒപ്പിയെടുത്ത മിത്രമേ,
ഒരേ കണ്ണിലൂടെ നമ്മുക്ക് ഈ ലോകത്തെ കാണണം

ഒരു നാണയത്തിൻ ഇരു വശങ്ങൾ പോലെ
നമ്മുടെ മനസ്സും ആത്മാവും ഒന്നല്ലേ
ഇരു ശിരസ്സിലും ദൈവാത്മാവിൻ വാസം,
ആത്മീയ ഭൗതിക പോഷകങ്ങള്ളാൽ എന്നിൽ വിജ്ഞാനം നൽകി നീ,
ആത്മ മിത്രമേ നീ എൻ ദൈവാലയം തന്നെ

സാഹോദര്യം, ആത്മ സഖിത്വം,
ഗുരു-ശിഷ്യ, ആശ്വാസദായകെ, അവശതയിൽ ആലമ്പമെ
ആത്മാവിനു മാധുര്യമെ,

കനിവുള്ള ആത്മമിത്രമേ,
ഏറ്റവും വിശ്വസ്തയായ മനസാക്ഷി കൂടെ,
ജീവന്റെ ഫലവൃക്ഷത്തിനെ ഞാൻ എങ്ങനെ വിട്ടു കൊടുക്കും?
ദൈവജനത്തിനേ എങ്ങനെ ഞാൻ ഏല്പിച്ചു കൊടുക്കുമെന്ന് :
ആരായുന്നു ആത്മമിത്ര

എന്നിലെ പ്രകാശ കിരണങ്ങൾ
വിടർത്തി കാട്ടിയ ആത്മസഖിയായവളേ
മറക്കില്ല ഒരിക്കലും ഞാൻ


up
3
dowm

രചിച്ചത്:ഷേർളി തങ്കം എബ്രഹാം
തീയതി:02-06-2021 11:26:44 AM
Added by :Sherley Thankam Abraham
വീക്ഷണം:102
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :