നിത്യ സത്യ സ്നേഹം  - മലയാളകവിതകള്‍

നിത്യ സത്യ സ്നേഹം  

ദൈവ ഹൃദയത്തിൽ നിന്നും,
ഒഴുകി മനുഷ്യരിൽ വന്നു തുളുമ്പുന്ന സ്നേഹമാണ് ദൈവ സ്നേഹം
നിരുപാധികവും നിത്യവും
അചൻജലവുമാണ് എൻ
നാഥന്റെ സ്നേഹം.

സ്നേഹം ദീർഘമായി ക്ഷമിക്കുന്നു,
സ്നേഹം ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല.
സ്നേഹം നിഗളിക്കുന്നില്ല,
സ്നേഹം ചീർക്കുന്നില്ല;
സ്നേഹം അയോഗ്യമായി നടക്കുന്നില്ല

സ്നേഹം സ്വാർത്ഥം അന്വേഷിക്കുന്നില്ല,
സ്നേഹം ദ്വേഷ്യപ്പെടുന്നില്ല,
സ്നേഹം ദോഷം കണക്കിടുന്നില്ല;
സ്നേഹം അനീതിയിൽ സന്തോഷിക്കുന്നില്ല, സത്യത്തിൽ സന്തോഷിക്കുന്നു,
സ്നേഹം എല്ലാം പൊറുക്കുന്നു,

സ്നേഹം എല്ലാം വിശ്വസിക്കുന്നു,
സ്നേഹം എല്ലാം പ്രത്യാശിക്കുന്നു,
സ്നേഹം സർവ്വതും സഹിക്കുന്നു,
സ്നേഹം ഹൃദയങ്ങൾ അടുപ്പിക്കുന്നു,
സ്നേഹം ആന്തരീകവും ബാഹ്യവുമായ മുറിവുകൾ ഉണക്കുന്നു,
പാപങ്ങൾ പൊറുക്കാൻ സ്നേഹം പഠിപ്പിക്കുന്നു,

പാപിയെ വിശുദ്ധൻ ആകാൻ സാധിക്കുന്നു,
ദൈവസ്നേഹം നിത്യം നിലനിൽക്കുന്നു,
സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല.


up
2
dowm

രചിച്ചത്:SHERLEY THANKAM ABRAHAM
തീയതി:02-06-2021 04:19:23 PM
Added by :Sherley Thankam Abraham
വീക്ഷണം:161
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :