നാവ് (അബു വാഫി, പാലത്തുങ്കര)
മനക്കാമ്പിനുള്ളിലെ
മനോഭാവങ്ങളെ
പുറന്തള്ളുന്ന
യന്ത്രമാണ് നാവ്.
പിഴവ് പറ്റുന്ന മനസ്സിന്
വള്ളി പുള്ളികളിടുന്ന നാവ്.
ഒളിപ്പിച്ച് നിർത്തിയ ചിന്തകളെ
വിളിച്ച് പറയുമ്പോൾ,
മനസ്സിന്റെ വികാരവും വിചാരവും
അടയാളപ്പെടുത്തുന്നു.
നല്ല മനസ്സുള്ളവരുടെ
വാക്കുകൾ എപ്പോഴും
നാക്കിനലങ്കാരം.
അല്ലെങ്കിലപായവും.
Not connected : |