ഹൃദയം തൂലിക രക്തം
കാണുവിന്‍ കൂട്ടരേ ഞാനെന്‍ നെഞ്ചില്‍
ഇന്നലെ കോറിയിട്ട കവിതകള്‍
കാണാതെ പോയാല്‍ എങ്ങനെ കാണും
എന്നിലെ എന്നെയും പിന്നൊരെന്‍ കൊച്ചു മനസും
സാഹസമൊന്നും വേണ്ട വെറുതെ
നോക്കിയാല്‍ കാണ്മതാ വെണ്മയില്‍,
രക്തം പൂണ്ടകടലാസില്‍ കുറച്ചക്ഷരങ്ങള്‍
നിങ്ങള്‍ക്ക് കാണുവാന്‍ വിധിക്കുവാന്‍
കാലം തന്ന മുറിവും മുദ്രയും പിന്നെ-
ക്കോലംതുള്ളിയോരനുഭവകൂമ്പാരത്തിന്ന-
സ്ഥിക്കഷ്നങ്ങളുമെന്‍ ക്യാന്‍വാസില്‍ കാണാം
കൊതിച്ചത് കിട്ടിയിട്ടും ചാടിനോക്കി ഞാനെന്‍-
വിധിയും കൊതിയുമെന്നും കൂട്ടിയും കുറച്ചും
ധൃതിപിടിച്ചതു വെറുതെ എന്നു മനസിലായില്ല
മതിയില്‍ കറപിടിച്ചു തെളിഞ്ഞില്ല ചിന്താശേഷിയും
കഥയിതു മതിയാക്കാന്‍ കാലമായില്ല
വ്യഥയില്‍ കഴിഞ്ഞു കാലവും പിമ്പേ പോയി
വരയ്കുവാന്‍ കഴിഞ്ഞില്ല, തലേവര മായ്പതു
കാലത്തിന്റെ ജോലിയായ് കരുതുക പ്രയാസം
ജനീഷ് പി
Not connected : |