ക്ലാസ്മേറ്റ്സ്
പോയി മറഞ്ഞ വസന്തങ്ങള്‍ തേടി നാം,
ഓര്‍മ്മതന്‍ തീരത്തു നില്‍ക്കെ,
ഓര്‍ത്തു പൊതിഞ്ഞെടുക്കുന്ന കിനാവുകള്‍ക്കിപ്പൊഴും കൌമാരമെന്നൊ,
കാലം ഒളിപ്പിച്ച മോഹഭംഗങ്ങളി
ന്നൊരുമിച്ചുചേര്‍ന്നുല്ലസ്സിക്കെ,
എല്ലാം മറന്നു പകല്‍നീളാന്‍ കൊതിക്കുന്ന
മനസ്സുകള്‍ക്കിതു നവ്യസ്വര്‍ഗ്ഗം
ഇനിയും പറയുവാന്‍ ബാക്കിവച്ച്
വിടചൊല്ലാന്‍ മടിച്ചു നാമെല്ലാം
വീണ്ടും പറിച്ചകറ്റുമ്പൊഴീ ആത്മാവില്‍
ചോര പൊടിഞ്ഞതറിഞ്ഞോ
Not connected : |