കല്ലാംകടവിലെ... - പ്രണയകവിതകള്‍

കല്ലാംകടവിലെ... 

കല്ലാംകടവിലെ പൊന്നൊളിയായ് നീ
പുല്ലാംകുഴൽവിളി കേട്ടുണരൂ
ചില്ലാംകൊമ്പിലെ മലരൊളിയായ് നീ
പൊന്നാരമ്പിളി പൂത്തുലയൂ...

നെഞ്ചിൻ നിനവിലെ നിറമഴയായ് നീ
കനവാം കവിതയിൽ പെയ്തലിയൂ
പൈതൽപ്പാൽക്കുടമൊഴിയാതെന്നും
മുഴുനാൾ സീമന്ദക്കുറിയണിയൂ...

കയ്പിൻ കാഞ്ഞിരമകലേക്കാൺകേ
കലർക്കൽക്കണ്ടപ്പുഴ നീ ചൊരിയൂ
കനകമണിത്താലിയുമായ് നീ
പുലർത്താലങ്ങളിൽ വിഷുക്കാലമേകൂ

വിറകൊള്ളണ മഞ്ഞിൻമറവിൽ
വിരലോടണ മടിയിൻമേലെ
ശയനസ്സുഖ നിർവൃതി പുൽകി
ജന്മാന്തര സുന്ദര കഥകൾ
മധുഭാഷിണി നീ പറയൂ...


up
0
dowm

രചിച്ചത്:സജിത്
തീയതി:18-07-2022 01:15:58 AM
Added by :Soumya
വീക്ഷണം:115
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :