ഇഷ്ടമേറെയാണു കണ്ണാ ... - പ്രണയകവിതകള്‍

ഇഷ്ടമേറെയാണു കണ്ണാ ... 

ഇഷ്ടമേറെയാണു കണ്ണാ
വെണ്ണപോലലിഞ്ഞു രാധാ
പൂവിരലിൽ പുലരികൾതേടി
മഞ്ഞണിഞ്ഞു നിൽപ്പൂ ലോല ...

താഴ്വാരത്തെളിനീർ ചോലകൾ
മൃദുമുരളികയൂതിയ കാറ്റിൽ
അലയിളകിത്തീരം കവിയും
പത്മതീർത്ഥപ്പാൽനുരയായി...

തങ്കത്തിൻത്താർത്തളിർ മേനി
ആവേശച്ചിമിഴ് തുറക്കെ
പനിനീരിൻ ചെന്നിറമോലും
ഇതൾമുകുളം തുടിച്ചു നിൽപ്പൂ...

ഏറിവരും നിശ്വാസ്സങ്ങളിൽ
പിടഞ്ഞടഞ്ഞ പീലിക്കൺകളിൽ
കാർവർണ്ണൻ ചൊടികളമർത്തിയ
പ്രണയഗാനമുയരുകയായി...


up
0
dowm

രചിച്ചത്:സജിത്
തീയതി:06-08-2022 01:34:37 PM
Added by :Soumya
വീക്ഷണം:178
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :