ഉപ്പ - തത്ത്വചിന്തകവിതകള്‍

ഉപ്പ 

ഉപ്പയെ കുറിച്ച്...
എഴുതിയാൽ ഒരിക്കലും തീരില്ല. എഴുതിക്കൂട്ടിയവയൊന്നും
ഒരു നാളും മതിയാവുകയില്ല.
ഉപ്പ അതിശയോക്തി നിറഞ്ഞ
ഒരു അനുഗ്രഹമാണ്.
നിമിഷനേരം കൊണ്ട് മിന്നി മറഞ്ഞ
ഹൃദയത്തിൽ വല്ലാതെ ഉടക്കി നിന്ന
ഉപ്പയെന്ന നാമവും ദേഹവും.
കൺവെട്ടത്ത് നിന്നും മാഞ്ഞുപോകാതെ,
ആ വാക്ക് തിളങ്ങി നിൽക്കുന്നു.
മാസങ്ങളോളം വറ്റിവരണ്ട ക്രിയാത്മകതക്ക് മുമ്പിൽ...
തടസ്സമയി നിന്ന ചുവന്ന കുത്തിനെ അതെടുത്തു മാറ്റി.
അവിടം പച്ച വർണ്ണം തെളിഞ്ഞു.
പേനയെടുക്കാൻ ഒരു പ്രചോദനമായി.
മശിക്കുപ്പിയും തൂവലും ഉണർന്നു.
മക്കൾക്ക് താങ്ങും തണലും ആകുന്ന,
കുടുംബത്തെ കെട്ടിപ്പടുക്കുന്ന,
ബാപ്പയുടെ മഹത്വം.....
കുടുംബത്തിന് മാന്യതയുടെ
ഉടുപ്പ് ഉടുപ്പിക്കുവാൻ...
സ്വയം എരിഞ്ഞമരുന്ന
മഹത് വ്യക്തിത്വം.
മക്കൾക്ക് മുമ്പിൽ മാതൃകയാകുന്ന
ആദ്യത്തെ ബഹുമാന്യ വ്യക്തി.
മക്കളുടെ വഴികളെ
പ്രകാശിപ്പിക്കുന്ന വിളക്ക്.
എൻറെ ഹൃദയത്തിൽ നിന്ന്
പുറപ്പെടുന്ന ഓരോ വാക്കുകളും
ഞാൻ നിങ്ങൾക്ക് നൽകുന്ന
ആദരവിന്റെയും സ്നേഹത്തിന്റെയും പൂച്ചെണ്ടുകൾ.
എൻറെ പേനയുടെ മഷിക്ക്
നിങ്ങളോടുള്ള എൻറെ വികാരങ്ങൾ,
പ്രകടിപ്പിക്കാൻ കഴിയില്ല.
അത് എത്രയോ വലുതാണ്.
കടലാസിലൊതുങ്ങില്ല.
വരികളിൽ തീരില്ല.
ആ സ്നേഹത്തിന്റെയും
ആർദ്രതയുടെയും
നീരുറവകൾ ഇപ്പോഴും
വറ്റാതെ കിടക്കുന്നു.
അന്ന് കോർത്തിണക്കി,
പിടിച്ച് നടന്ന വിരൽത്തുമ്പിലൂടെ
ലാളനയുടെ സംഗീതം
ഇപ്പോഴും ഹൃദയത്തിലേക്ക് ഇറങ്ങി വരുന്നു.
എനിക്ക് അനുഭവപ്പെടുന്ന
നന്മകളിലും അനുഗ്രഹങ്ങളിലും
ബാപ്പയുടെ വിയർപ്പ് ഗന്ധം ഉണ്ട്.
എന്തു നല്ല ബാപ്പ,
സ്നേഹനിധിയായ ബാപ്പ.
നിങ്ങളുടെ കാൽപ്പാടുകൾ
എപ്പോഴും പിന്തുടരുന്നു.
മക്കൾക്ക് വേണ്ടി നിങ്ങൾ
ഒഴുക്കിയ വിയർപ്പിന്റെ തുള്ളികൾ,
അത്തറിൻ സുഗന്ധമായി
പരിലസിച്ചു നിൽക്കുന്നു.
ബാപ്പയോടൊത്തുള്ള
മധുരമുള്ള ഓർമ്മകൾ
മനോഹരമായ വരികളായി
കവിത എഴുതി സമർപ്പിച്ചാൽ
തീരാത്ത സ്നേഹം.

എപ്പോഴും കുട്ടിയായിരിക്കണം.
ഉപ്പയോട് വാശി പിടിക്കണം.
കനമുള്ള ശബ്ദത്തിൽ
ആ വഴക്ക് കേൾക്കണം.
ഉപ്പാ.... നിങ്ങളുടെ,
അകന്നുപോയ അസാന്നിധ്യം
സങ്കടകരമാണ്.
ചേർത്ത് പിടിക്കുവാൻ
അരികിൽ ഉണ്ടാവണം.
സ്വർഗം എന്ന മനോഹരമായ പൂങ്കാവനത്തിൽ.......
നമ്മെ ഒരുമിച്ച് ചേർക്കണം.

(അബു വാഫി, പലത്തുംകര)


up
0
dowm

രചിച്ചത്:(അബു വാഫി പാലത്തുംകര)
തീയതി:27-12-2022 10:11:05 AM
Added by :Abu Wafi Palathumkara
വീക്ഷണം:107
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :