സ്നേഹം - പ്രണയകവിതകള്‍

സ്നേഹം 




അകലെയാണങ്കിലും ഓമനേ
നീയെൻ ചാരത്തു തന്നെയിരിപ്പൂ

വലം കൈയ്യാലിടം കൈ കൊരുത്തു നീ
ഇടം തോൾ തലയിണയാക്കി മയങ്ങവേ

മുല്ലമലരിനാൽ മൂടിയ കാ൪കൂന്തൽ തഴുകി
നെറുകയിൽ ചുംബിച്ചുണ൪ത്തിയെ൯ മലരിനെ

മൌനം ഇഴകീറി നോവാ൪ന്ന രാത്രിയിൽ
മിഴികളിൽ പ്രണയത്തി൯ പാൽനിലാവൊളിതൂകി
അധരങ്ങളെന്തിനോ കൊതിച്ചു നിന്നൂ

ഇരവിന്റെ ആഴത്തിലുള്ളൊരാ മോഹത്തിൽ
കൺകോണിലൊളിതൂകി അണയുന്ന നാണത്താൽ
മാനസേ നി൯ മൃദുമേനി വാരി പുണർന്നു ഞാ൯,
പൌ൪ണ്ണമി തിങ്കളും നാണിച്ചു നിന്നു പോയ് !!


up
0
dowm

രചിച്ചത്:Yash
തീയതി:11-01-2023 02:54:45 PM
Added by :.yash
വീക്ഷണം:236
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :