രാധിക
രാധികേ..... രാധികേ ....
രാഗങ്ങളൊഴുകും യമുനയിലിന്നനുരാഗമായ് നീ വരുമോ
രാജീവാ നയനൻറെ രതി പൂജാ പുഷ്പങ്ങൾ നീ ഇന്നണിഞ്ഞിടുമോ
ലയ രാസ കേളികൾ ആടിടുമോ .....
ഇന്ദീവരങ്ങൾ ഇതൾ വിടർത്തിടുമീ സുന്ദര കല്ലോലിനിയിൽ
ഇന്ന് രജനിയിൽ വന്നിടുമോ തോഴീ ഇന്ദ്രനീല മണി വർണ്ണൻ
മല്ലികയും മുല്ല ചെമ്പക സൂനങ്ങൾ ചന്തമായ് നീ കോർത്ത് വെച്ചോ
മല്ലീശര പുഷ്പ ബാണങ്ങലേൽക്കുവാൻ മന്ദമായ് നിൻ മെയ് തുടിച്ചോ
രാധികേ..... രാധികേ ....
Not connected : |