ബലിതര്‍പ്പണം
സ്വപ്നജഡങ്ങളെ സംസ്കരിക്കാന്‍
മനസ്സിലൊരുക്കിയ ചുടുകാട്ടില്‍
ഉദകത്തിനൂഴവും കാത്തിരിക്കുന്നു
വേദന തിങ്ങും ഒര്‍മ്മകളും
ഏതോ കര്‍മ്മ ബന്ധങ്ങള്‍ തന്‍
പുലയും പേറി ഞാനും
നില്‍പ്പൂ പട്ടട ചാരെ
ഒന്നീ വായ്ക്കരി ഇടുവാന്‍ മാത്രം
ശുഭ യാത്രയതോതാന്‍ മാത്രം
ശോകം പോറ്റും നിഴലിന്‍ കൊമ്പില്‍
വറ്റുകള്‍ തേടി വന്നൂ
അകലും നിത്യ ശാന്തിക്കായി
അലയും കാക ജന്മം
ഉരുകും താന്ത ജന്മം.
Not connected : |