മരണസത്യം
കണ്ണീരുദാഹിച്ചു നില്‍ക്കുന്ന മരണമേ
നിന്‍റെ കണ്ണില്‍ ദയയുടെ കണികയില്ലേ
നീ പിഴുതെറിഞ്ഞതൊരാത്മാവല്ല
സ്നേഹം തുളുമ്പുമൊരായിരം ഹൃദയങ്ങള്‍
കണ്ണുനീര്‍ നിന്നിഷ്ട ഭോജ്യവും
ജീവന്‍റെ അലമുറകള്‍ നിന്നിഷ്ട സംഗീതവും
ആരെയും ഒറ്റപ്പെടുത്തും നിനക്കാ ഒറ്റപ്പെടലിന്‍ നീറ്റലറിയില്ല
ആരെയും വേര്‍പെടുത്തീടും നിനക്കീ വേര്‍പാടിന്‍ വേദന ഏശുകില്ല...
വസന്തങ്ങള്‍ പിന്നയും പൂക്കള്‍ ചൂടി
ഒന്നു തളിര്‍ക്കാതെ
ഒരു മലര്‍ വിരിയാതെ ഈ മര ചില്ലകള്‍ സ്മാരകമായ്
കാലങ്ങള്‍ പിന്നെയും നീങ്ങീടുമ്പൊള്‍
ഞാനറിഞ്ഞീടുന്നു നിന്‍മഹത്വത്തെ
ഞന്‍ നമിച്ചീടുന്നു നിന്‍ കര്‍മ്മ ബോധത്തെ
സ്നേഹത്തില ലിയാത്ത
ശോകത്തില്‍
പതറാത്ത നിന്നാത്മ ധൈര്യത്തെ
നീയാണു സത്യം
നീയാണു ധര്‍മ്മം
പരാജയം തീണ്ടാത്ത യുദ്ധവീരന്‍
കാത്തിരിക്കുന്നു ഞാന്‍ നീയണഞ്ഞീടുവാന്‍
പ്രായമാം ദൂരവും കൂട്ടിയിട്ട്
ഓര്‍ത്തിരിക്കുമ്പോള്‍ വരാതിരിക്കും
നിനച്ചിരിക്കാതെ വന്നെത്തിടും നീ
ജനനമൊരു തെറ്റില്‍ പിറന്നിടുമ്പൊള്‍
മരണമാതെറ്റു തിരുത്തീടുമ്പൊള്‍
ഇഹ ലോക ജീവിതം പൂര്‍ണ്ണമാവും.
Not connected : |