എന്‍റെ കാമുകിക്ക് - പ്രണയകവിതകള്‍

എന്‍റെ കാമുകിക്ക് 

നിലാവോ താരകളോ

നിഴല്‍ വീണ മാനസമോ

നിരാലംബ നിമിഷത്തില്‍

നിറയുന്ന മൂകതയോ

നിലവിട്ടൊരു കവിയാക്കി എന്നെ

നിലനില്‍പ്പുകള്‍ കളിയാക്കി

നീ വിരിഞ്ഞ നാളുകളില്‍

നീറി ഞാനിരുന്ന നാഴികകള്‍

നീട്ടി അന്നൊരു നായികയെ

നിത്യ സുന്ദര കാമിനിയെ

നിന്‍റെ ഗമന വീഥികളില്‍

നിരങ്ങും പ്രേമ യാചനകള്‍

നിശബ്ദമാമീ വേദനകള്‍

നിനവിലോളം തീര്‍ക്കുമോ

നീലരാവും മറയവേ

നിവേദ്യ ശൂന്യ ഉരുളിയും

നിനക്കായ് നോറ്റ നൊയമ്പുകളും

നിശേഷം ഭ്രാന്തുമായ് ഞാനും


up
2
dowm

രചിച്ചത്:അനീഷ് കുമാര്‍
തീയതി:16-12-2012 02:46:23 PM
Added by :aneesh kumar
വീക്ഷണം:458
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :