ഒരു ഭ്രാന്തന്‍റെ അതിരാത്രം
രാവിന്‍റെ ചങ്കുപിടയുന്നോ
വാനിന്‍റെ മാറ് കിനിയുന്നോ
കര്‍ണ്ണ ഘോരമീ ഇടിമുഴക്കങ്ങള്‍
ചുരത്തുന്നു പാല്‍ മഴത്തുള്ളി
പകലിന്‍റെ ചില്ലയില്‍ പാടിത്തെളിഞ്ഞ
പൈങ്കിളിയെ രാവു വേട്ടയാടി
മുപ്പതു താരകക്കാശിനായി
അമ്പിളി തങ്കത്തിടമ്പിനായി
കതിരോനെ സാഗരം ഒറ്റി നല്‍കി
തിരയൊരു ചാട്ടവാറായി
കരയുടെ മാറില്‍ പതിഞ്ഞു
പുഴയുടെ ലോല ശരങ്ങള്‍
പൊരുതുന്നു നീതിക്കുവേണ്ടി
പൊരുതുന്നു നീതിക്കുവേണ്ടി
ഇരവാം മൃഗത്തിന്‍റെ കീഴില്‍
ശുഭ്ര മലരുകള്‍ വിടരുന്നതെന്തെ
അന്തരാത്മാവിന്‍റെ ശുദ്ധി
ഉരുകും മനസ്സിന്‍റെ ദീപ്തി
ഉരുകും മനസ്സിന്‍റെ ദീപ്തി.
Not connected : |