മുനീര്‍ അഗ്രഗാമി
കോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയില്‍ ജനനം. ആദ്യ കവിതാസമാഹാരം കൊണ്ടുതന്നെ
സഹൃദയശ്രദ്ധ പിടിച്ചുപറ്റിയ യുവകവി. കോഴിക്കോട് ദേവഗിരി സെന്റ്‌ജോസഫ്‌സ് കോളജില്‍ മലയാളവി‘ാഗം അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ നിലമ്പൂര്‍ അമല്‍കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ മലയാളവി‘ാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍. ചിത്രകലയില്‍ യൂനിവേഴ്‌സല്‍ ആര്‍ട്‌സ് സ്‌കൂള്‍ ഓഫ് ഫൈന്‍ആര്‍ട്‌സില്‍ നിന്ന് ഡിപ്ലോമ കരസ്ഥമാക്കി.മലയാളസാഹിത്യത്തില്‍ ഒന്നാം ക്ലാസോടെ ബിരുദവും ബിരുദാനന്തരബിരുദവും നേടി.
ചേമ്പിലചൂടിപ്പോയ പെണ്‍കുട്ടി(2007), മയില്‍പീലികള്‍പറയുന്നത്(2010), മഞ്ഞുമൂടിയ മുടിയിഴകളില്‍(2010)-ചുംബിക്കുന്ന കുതിരകളുടെ വെളുത്ത പുസ്തകം(2012)
എന്റെമലയാളം;രചനയും പഠനപ്രവര്‍ത്തനങ്ങളും(2010), ശ്രേഷ്ഠമലയാളം:മലയാളത്തിലെ ശരിയായ വാക്കും പ്രയോഗവും(2014)എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍.
ആദ്യ കവിതാസമാഹാരമായ ചേമ്പിലചൂടിപ്പോയപെണ്‍കുട്ടിക്ക് 2009 ലെ കാവ്യവേദി പുരസ്‌ക്കാരം ല‘ിച്ചു.പേടിപെയ്യുന്ന വഴികള്‍ എന്ന പേരില്‍ 2011ലെ കാമ്പസ് കവിതകള്‍ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചു.
വിലാസം:മുനീര്‍ അഗ്രഗാമി
മലയാളവി‘ാഗം
അമല്‍കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്
മൈലാടി
എരഞ്ഞിമങ്ങാട് പി.ഒ
679343
|