ആനുകാലികങ്ങളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും കവിതകളെഴുതുന്നു. നാട്ടിൽ കുറച്ചുകാലം കേരളത്തിലെ മുൻനിരയിലുൾപ്പെട്ട ഒരു പത്രത്തിന്റെ പ്രദേശിക ലേഖകനായി ജോലി നോക്കിയീട്ടുണ്ട്.
ഇപ്പോൾ സ്വന്തമായി ഖത്തർ ടൈംസ് (www.qatartimes.tk)എന്ന ഓൺലൈൻ പത്രം കൈകാര്യം ചെയ്തു വരുന്നുണ്ട്. ഒപ്പം ചില ഓൺലൈൻ പത്രങ്ങളുടെയും ഗൾഫ് ലേഖകൻ കൂടിയാണ്.കൂടാതെ പാഥേയം(www.paadheyam.com)എന്ന ഓൺലൈൻ മാഗസിന്റെ മുഖ്യ പത്രാധിപരാണ്.
കവിതയാണ് മുഖ്യം എങ്കിലും കുറച്ചുകഥകളും എഴുതിയീട്ടുണ്ട്.അതുപോലെ കുറച്ചു ചിത്രങ്ങളും,ഇപ്പോൾ ചിത്രങ്ങൾ മുഖ്യമായും വരക്കാറുള്ളത് കമ്പ്യൂട്ടറിലാണ്. ഇപ്പോൾ മുഖ്യമായും എഴുത്ത് ഓൺലൈനിലാണ്.കൂടുതലറിയാൻ ഈ സൈറ് (www.sageerpr.tk) സന്ദർശിക്കുക
നാട് ദൈവത്തിന്റെ സ്വന്തം നാട്ടിൽ സാംസ്ക്കാരികതലസ്ഥാനവും പൂരങ്ങളുടെനാടുമായ ത്യശൂരിൽ മിനി ഗൾഫെന്നറിയപ്പെടുന്ന ചാവക്കാടിനടുത്ത് പ്രസിദ്ധമായ ചന്ദനകുടം നടക്കുന്ന മണത്തലയിലാണ്.
ഇപ്പോൾ ഈന്തപഴം വിളയുന്ന മണലാര്യണ്യമായ ഗൾഫിലെ ഖത്തർ എന്നദേശത്ത് ദോഹയെന്നപട്ടണത്തിലാണ്.2002 ഒരു ആഗസ്റ്റ് 28-ആം തിയതിയലാണു പ്രവാസിയായത്.
കൺസൽട്ടിങ്ങ് കമ്പനിയിൽ പ്രോജക്റ്റ് എഞ്ചിനിയറായി ജോലി നോക്കുന്നു.
|