പിതൃക്കള്‍ വിലപിക്കുമ്പോള്‍(ചെറുകഥ )
നിശബ്ദതയേയും
നിലാവിനെയും പ്രണയിച്ചിരുന്ന ഒരു രാത്രി ഞാനൊരു തീരുമാനമെടുത്തു.
എന്‍റെ ഞരമ്പുകളെയും ശ്വാസത്തെയും വീര്‍പ്പുമുട്ടുകളില്‍ നിന്ന്
തല്കാലത്തെക്കെങ്കിലും മോചിപ്പിക്കണമെന്ന്. കുറെ ഓര്‍മകളും കിനാക്കളും
പേറി കണ്ണീര്‍പ്പരപ്പിന്‍ ആഴത്തിലേക്ക് തുഴയെറിഞ്ഞു. നിറങ്ങളില്ലാത്ത
ലോകത്തേക്കാണ് ഞാനെത്തപെട്ടതെന്ന സത്യം വൈകാതെ മനസ്സിലാക്കി.
കാലുകള്‍ക്ക് വീണ്ടും സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചു.
വശങ്ങളിലേക്ക് ചാഞ്ഞു വീണു കിടക്കുന്ന നാട്ടുമാവില്‍ നിന്ന് രണ്ടു
പഴുത്ത മാങ്ങയില്‍ ഒന്നെന്‍റെ താത്കാല ആശ്വാസമായി. എന്‍റെ കണ്ണുകള്‍
പെട്ടെന്ന് മാം ചോട്ടില്‍ തനിച്ചിരുന്നു സംസാരിക്കുന്ന വൃദ്ധനില്‍
ഉടക്കി. എന്നെ ശ്രദ്ധിക്കാന്‍ കൂട്ടാകാതെ കേട്ട് പരിചയമില്ലാത്ത ഏതോ
ഭാഷയില്‍ സംസാരിക്കുകയാണയാള്‍. ഏതെങ്കിലും യാചകനാകും 'ചിന്താഭാരം'
അവിടെയിറക്കി യാത്ര തുടര്‍ന്നു. ശാന്തിയും സമാധാനവും നിഷേധിച്ചു കൊണ്ട്
ഒരു വശത്ത്കൂടി തീവണ്ടി കടന്നു വരികയാണ്. പ്ലാസ്റ്റിക് കുപ്പികളും
ചവറുകളും ഇരു വശങ്ങളിലേക്കും വലിച്ചെറിയപ്പെടുന്നുണ്ട്. എന്‍റെ ശ്രദ്ധ
പെട്ടെന്ന് തീവണ്ടിയുടെ വാതിലിലേക്ക് പോയി പള്ളില്ലാതെ മോണകാട്ടി
പുറത്തേക്കു എത്തി നോക്കുന്ന വൃദ്ധനെ കണ്ടു. അയാള്‍ എന്നെ
നോക്കുന്നുണ്ട് മാം ചോട്ടില്‍ കണ്ട അതേ യാചകന്‍ ആണെന്ന്
തിരിച്ചറിഞ്ഞപ്പോളേക്കും തീവണ്ടി അതുവഴി കടന്നു പോയിരുന്നു.
എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല, അയാളെങ്ങനെ ഈ തീവണ്ടിയില്‍ കടന്നു
കൂടി കയ്യില്‍ കിട്ടിയ പേപ്പറില്‍ പഴുത്ത മാങ്ങ പൊതിഞ്ഞു തീവണ്ടിയില്‍
നിന്ന് വീണു കിടക്കുന്ന പാഴ് കുപ്പികളെ തട്ടി തെറിപിച്ചുകൊണ്ട് ഞാന്‍
തിരികെ നടന്നു. എന്‍റെ ശ്രദ്ധാകേന്ദ്രം നാട്ടുമാംചോട്ടിലായി. അയാള്‍
അവിടെയെങ്ങുമില്ല, എന്തൊക്കെയാണീ സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ
ഞാനാ മാംചോട്ടിലിരുന്നു.
വിശപ്പിന്‍റെ കാഹളം കാതുകളില്‍ മുഴങ്ങി. ആശയക്കുഴപ്പങ്ങള്‍ക്ക്
വിടപറഞ്ഞുകൊണ്ട് ഞാന്‍ വീട്ടിലേക്കു തിരിച്ചെത്തി. പൊതി തുറന്നു,
പഴുത്തു തുളുമ്പിയ മധുരക്കനി ആസ്വാസമായെത്തി. ആ കടലാസ്സു കൊണ്ട് കൈ
തുടക്കവേ അത്ഭുതത്തിന്‍റെ ആശയക്കുഴപ്പം വീണ്ടും എന്‍റെ തലയ്ക്കു തീ
കൊളുത്തി. ആ വൃദ്ധന്‍റെ ചിത്രം ചരമക്കോളത്തില്‍, പതിനാറു
വര്‍ഷങ്ങള്‍ക്കു മുന്നേയുള്ള പത്രക്കാടലാസ്സാണെന്ന തിരിച്ചറിവ് എന്‍റെ
കാലിന്‍റെ പെരുവിരലില്‍കൂടി ശിരസ്സിലേക്ക് വൈദ്യുതി പ്രവഹിച്ച പോലെ.
എന്‍റെ ചെവികളില്‍ തിരുമിക്കൊണ്ട് അപ്പോളേക്കും അമ്മയുടെവക ശകാരവര്‍ഷം
തുടങ്ങി "എന്‍റെ അലമാരിയില്‍ ഞാന്‍ സൂക്ഷിച്ചിരുന്ന മുത്തച്ഛന്‍റെ
ഫോട്ടോ കാണാതായപ്പോ ഞാന്‍ ആ മനുഷ്യനെ വെറുതെ സംശയിച്ചു. മുത്തച്ഛന്‍റെ
ആകെയുള്ള ഈ പത്രക്കുറിപ്പിലെ ഫോട്ടോയും നീ ചീത്തയാക്കി കുരുത്തം
കെട്ടവന്‍ ....."
Not connected : |