കാണാതെ പോകല്ലെയീ നോവുകള്‍ !
ഏകാന്തമായൊരെന്നാത്മാവിന്‍ രോദനം
കാരുണ്യ നാഥാ നീ കേള്‍ക്കുകില്ലേ ...
ശോകാന്തമായൊരെന്‍ ചേതസ്സിന്‍ നൊമ്പരം
കാരുണ്യമോടെ നീ കാണുകില്ലേ ...
ഓര്‍മ്മയില്‍പ്പൂത്തൊരു സൗഗന്ദികങ്ങളേ
വാടാതിരിക്കുവാനെന്തു വേണം ?
ഓമല്‍ക്കിനാക്കളെ താലോലിച്ചിടുവാന്‍
വീണ്ടുമൊരാന്നല്ല നാളു വേണം !
വിട്ടേച്ചു പോയൊരാ വാസന്ത ചന്ദ്രിക
വീണ്ടും നഭസ്സിലുദിച്ചിട്ടില്ല
കാണാതെ മാഞ്ഞൊരാ കുങ്കുമസന്ധ്യകള്‍
വീണ്ടുമെന്‍ കണ്‍കളില്‍ കണ്ടിട്ടില്ല
കാലമാമോദത്താലേറ്റം കനിഞ്ഞേകി
തന്നേച്ചു പോയൊരാ പുണ്യതീര്‍ത്ഥം
ക്രൂരമീ ലോകമാ കാരുണ്യ തീര്‍ത്ഥത്തെ
തട്ടിത്തെറിപ്പിച്ചു ദൂരെയെങ്ങോ !
കൂരിരുള്‍ മൂടിയോരേകാന്ത ശയ്യയില്‍
വിസ്മ്രിതിയാലെ ഞാന്‍ മൂടിടുമ്പോള്‍
ഓര്‍ത്തിടൊരുമാത്രയെങ്കിലും ഈ മുഖം
കാണാതെ പോകല്ലെയീ നോവുകള്‍ !
സ്നേഹമമൃതാണ് ജീവന്റെ താളവും
അല്ലെങ്കില്‍ ജീവിതം അര്‍ത്ഥശൂന്യം
എങ്കിലും കിട്ടാക്കനിയാണീ മൈത്രകം
എന്നാലും തേടിന്നാമോടിടുന്നു !
ജ്ഞാനസ്വരൂപനേ മണ്ണിലീ ജീവിതം
ശാശ്വതമല്ലല്ലോ, വ്യര്‍ത്ഥമല്ലോ!
എല്ലാം തികഞ്ഞെങ്കില്‍ ശൂന്യമീ ജീവിതം
ആസത്യമാദ്യമറിഞ്ഞിടണം !
Not connected : |