ഗാനം  1 - പ്രണയകവിതകള്‍

ഗാനം 1 

കാട്ടുചെബക പൂമരത്തിലെ...
കാവിലങ്കിളി പാടി...
കായലോളത്തിൽ നൃത്തം വയ്ക്കുന്ന.....
കാറ്റതേറ്റു പാടി.....
പകലുമായും നേരം.....
ഇലപൊഴിയും കാലം...
മേഘങ്ങള്‍ കഥകള്‍ ചൊല്ലി...
മഴ പെയ്യും വാനം.

(കാട്ടുചെബക......

പടിഞ്ഞാറാ പൊൻസൂര്യൻ...
കടലിൽ മുങ്ങുന്നു....
കരിറ്റിലക്കിളി കൂടണയും നേരമാകുന്നൂ.....
ഏന്മനസിലെ സ്വപ്നങ്ങൾ -
ചിറകൊതുക്കി കുറുകുന്നു....

(കാട്ടുചെബക....

അഴകിന്റെ ദേവത നീ....
അലസചലന മോഹിനി നീ.. .
രാഗമായെന്താളമായ്‌ ....
വന്നു നീയെൻ വീഥിയിൽ...
ചിത്രവർണ്ണതംബുരുവായ്‌....
നിന്മടിയിൽ മയങ്ങുവാൻ...
പലനാളും ഉറങ്ങാതെ ....
കാത്തിരിക്കുവാൻ ....!!
മലർമ്മാസമറിയാതെ പൂത്തിറങ്ങുവാൻ....

(കാട്ടുചെബക...

തിരചൊല്ലും പല്ലവിയിൽ....
കരമയങ്ങിയോ....
നിന്റെ നൂപുരധ്വനി ..... കേട്ടമാത്ര പൂവിരിഞ്ഞുവോ...
താരകം മിന്നും നിൻ....
നീലലോചനം....
മൗനരാഗം പാടും നിൻ....
ദിവ്യമാനസം....
ഇനിയെന്നുമെന്റെ മാത്രം ......
സ്വന്തമല്ലേ...????

( കാട്ടുചെബക....




up
0
dowm

രചിച്ചത്:അമൃത എസ്
തീയതി:15-07-2015 06:27:01 PM
Added by :അമൃത എസ്
വീക്ഷണം:163
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :