രണ്ടാം ജന്മം
രണ്ടാം ജന്മം
****
ഞാന് ഇതിനെ കാണുന്നു
എന്റെ രണ്ടാം ജന്മമായി
ഏറെ വിലമതിയ്ക്കുന്ന
പരിപൂര്ണ്ണ സൌന്ദര്യത്തോടെയും
ആകര്ഷണീയതോടെയും.
*****
കഴുത്തിനൊപ്പം ജലത്തില് ;
ജീവിതം വലിച്ചെറിയാനുള്ള
എന്റെ ശ്രമത്തില് , നിരാശാനിര്ഭരമാ
മൊരു നിമിഷത്തില് - ഒരിയ്ക്കല് ;
ഇപ്പോള് കരയാനും വേണ്ടിയല്ല.
*****
എന്റെയീ നവ്യമോഹന ജീവിതം
ചില മത്സ്യത്തൊഴിലാളികളുടെ
സമ്മാനം; ആദ്യമത് ഞാന്
നിരാകരിച്ചെങ്കിലും ; അവരെന്നെ
രക്ഷപ്പെടുത്തിയപ്പോള് .
*****
പുത്തന് താല്പര്യങ്ങള് , ഉത്സാഹം
കര്മ്മശേഷി, നൂതന ലക്ഷ്യം -
എന്നെ ജീവിതത്തിലേയ്ക്ക്
ക്ഷണിയ്ക്കുന്നു സംശയമെന്യേ
നന്മകള് നിറച്ച ജീവിതവുമായി.
************
( എന്റെ ഇംഗ്ലീഷ് കവിത മലയാളത്തില് )
Not connected : |