പഠനം കേമം - തത്ത്വചിന്തകവിതകള്‍

പഠനം കേമം 

പഠനം കേമം
******
ജനിച്ച നാള് തൊട്ടു തുടങ്ങി -
യീ പഠിത്തം നിര്ത്താതെ
എന്ത് പഠിച്ചു എത്ര പഠിച്ചു
എന്നൊന്നും നോക്കിടാതെ

കൌമാരദിനങ്ങള് തൊട്ട്
എന്തൊക്കെയോ വായിച്ചും
എഴുതിയും പഠിയ്ക്കാമെന്നു
നിനച്ചു ഞാനും, സ്വന്തക്കാരും.

എന്നാല് പഠിച്ചോ വല്ലതും
എന്ന് ചോദിച്ചാലുത്തരമില്ല-
യെനിയ്ക്കന്നും ഇന്നും കൃത്യമായ്
എന്നാലും പഠനം തുടരുന്നു.

പലതും കണ്ടു, കേട്ടു; ഇന്ദ്രിയങ്ങളി -
ലൂടെ കണ്ടതും കേട്ടതുമൊന്നും
പഠിച്ചില്ല; വായിച്ചതില് പാതി -
യിലധികവും ദഹിച്ചതുമില്ല.

ഒരുതരം ആക്രാന്തമെന്നേ
പറയാവൂ; പഠിച്ചുതെളിയാന്
വേണ്ടതൊന്നും പഠിച്ചില്ല
പഠിച്ചതോ മറവിതന് ബാഷ്പവും.

എങ്കിലും പഠനം കേമം;
തുടരുന്നു പ്രഭാതം മുതല്
പ്രദോഷം വരെ;ശേഷവും തുടര്ന്നീ-
ടുമിതൊരു നിയോഗമാദ്യാന്തം.

*************


up
0
dowm

രചിച്ചത്:ആനന്ദവല്ലി Chandran
തീയതി:04-08-2015 04:24:53 PM
Added by :Anandavalli Chandran
വീക്ഷണം:98
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :