സമാന്തരങ്ങള്‍ - മലയാളകവിതകള്‍

സമാന്തരങ്ങള്‍ 


സമാന്തരങ്ങള്‍
*****
പകല്‍ വെളിച്ചത്തോ -
ടിടഞ്ഞ് ശക്തം അമര്‍ഷം
തീര്‍ക്കുന്നു രാവുകള്‍
ഇരുള്‍ പരത്തി നീളെ.
തമസ്സിന്‍ വികൃതികള്‍
പാര്‍ത്ത് ഇമകള്‍ പൂട്ടി
രസിയ്ക്കുന്നു താരനിരകള്‍;
കുതൂഹലമോടെ വാനില്‍.

പാവങ്ങളെ ഹനിച്ചും
വെട്ടിച്ചും നീങ്ങുന്ന
തസ്കരര്‍ വിലസുന്നീ-
ക്ഷിതിയില്‍ നിര്‍ഭയം.
അദൃശ്യകരങ്ങളാല-
വര്‍ക്ക് താങ്ങായി
ഭവിക്കുന്നു മറ്റൊരു
കൂട്ടരും പല പല വര്‍ണ്ണ
ക്കൊടികളാലാവൃതം;
അശാന്തിതന്‍ നിഴലെങ്ങും.

**********


up
0
dowm

രചിച്ചത്: ആനന്ദവല്ലി Chandran
തീയതി:04-08-2015 04:29:35 PM
Added by :Anandavalli Chandran
വീക്ഷണം:136
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :