നവംബർ വിപ്ലവത്തിൻറ്റെ ഓർമ്മകൾ  - തത്ത്വചിന്തകവിതകള്‍

നവംബർ വിപ്ലവത്തിൻറ്റെ ഓർമ്മകൾ  

1917 -ജനുവരിയിലൊരുച്ചനേരത്ത്
റഷ്യൻ തെരുവിലൊരു
കാഴ്ച്ച

വയറൊട്ടിയ കോലങ്ങൾ
കീറത്തുണിയിൽ നാണം മറച്ച്
ഉറമഞ്ഞുപെയ്യുന്ന
നട്ടുച്ചകളിൽ
കിടുങ്ങി വിറച്ച്
ഒക്കത്ത് കുഞ്ഞുങ്ങളുമായി
റൊട്ടിക്ക് കണ്ണെത്തത്തെ ക്യുവിൽ

വിധിയെന്ന് കേരാൻസ്കിയും
കാഡറ്റുകളും
അങ്ങകലെ
ചെങ്കോടിയേന്തിയ സഖാക്കളുടെ
ദൈർഘ്യം കുറഞ്ഞൊരു പ്രകടനം

കേരാൻസ്കി സുഹൃത്തിനോട് -
"കടുകുമണിയിൽ
കടലിരമ്പുമോ "
സുഹൃത്ത് -
"നേർത്ത കുടുക്കങ്ങളിൽ
തുടങ്ങിയ കന്നി മേഘങ്ങളാണ്
മരണമില്ലെന്ന് വിധിയെഴുതിയ
മഹാസൗധങ്ങളെല്ലാം
പെള്ളപൊക്കത്തിൽ
ഒഴുക്കി കളഞ്ഞത് "


up
0
dowm

രചിച്ചത്:j.ബാബുരാജ്,Dubai
തീയതി:18-10-2016 05:02:20 PM
Added by :Jbaburaj Oachira
വീക്ഷണം:115
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :